തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിൽ ജനപ്രതിനിധികളുടെ ശമ്പളം വർധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ......
തിരുവനന്തപുരം: സംസ്ഥാന കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കായികാധ്യാപകൻ ജിജോ ജെയിംസിനെ റിമാൻഡ് ചെയ്തു. സംഭവത്തിനു പിന്നാലെ അധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ......
കൊച്ചി: ആരോഗ്യരംഗത്തും മെഡിക്കൽ ഇമേജിങ് മേഖലയിലും നിർമിതബുദ്ധിയുടെ (എ.ഐ.) സാധ്യതകളും പ്രയോഗങ്ങളും ചർച്ച ചെയ്യുന്നതിനായി അമൃത ആശുപത്രിയുടെയും അമൃത വിശ്വവിദ്യാപീഠത്തിന്റെയും ആഭിമുഖ്യത്തിൽ ‘മെറ്റാറസ് 3.0 ആവിഷ്കാർ’ ദേശീയ സമ്മേളനം ഒക്ടോബർ 31, നവംബർ 1 തീയതികളിൽ നെടുമ്പാശ്ശേരിയിലെ ഫോർച്യൂൺ എയർപോർട്ട് ഹോട്ടലിൽ നടക്കും. നവംബർ 1 നു രാവിലെ 9 മണിക്ക് അമൃത നാഷണൽ മെഡിക്കൽ ടെക്നോളജി ഇന്നൊവേഷൻ ഹബ് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ......
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ സന്ദർശിച്ചതിന് പിന്നാലെ തനിക്കും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾക്കുമെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എൽ.എ. ......
ജോസ് ജങ്ഷന് സമീപമുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്.എല്‍) ഉമസ്ഥതയിലുള്ള സ്ഥലം സ്വകാര്യ ആവശ്യങ്ങള്‍ക്കായി മാത്രം വിട്ടുനല്‍കി എന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തികച്ചും വഴിതെറ്റിക്കുന്നതും വാസ്തവവിരുദ്ധവുമാണ്. പൊതുജനങ്ങള്‍ക്കും സാംസ്കാരിക കൂട്ടായ്മകള്‍ക്കും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി പ്രതിദിന വാടക നല്കിയാല് ഈ സ്ഥലം ലഭ്യമാക്കും.
ജോസ് ജങ്ഷനിലെ സ്ഥലം ആര്‍ക്കും പൂര്‍ണ്ണമായോ സ്ഥിരമായോ നല്‍കിയിട്ടില്ല. ......
പുത്തന്‍കുരിശ് : മലങ്കരയുടെ യാക്കോബ് ബുര്‍ദ്ദാന ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ രണ്ടാം ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ചുള്ള പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ കബറിങ്കലേക്കുള്ള തീര്‍ത്ഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ മേഖലകളില്‍ നിന്നുള്ള തീര്‍ത്ഥയാത്ര ക്രമീകരണങ്ങള്‍ താഴെപറയുന്നു.
കോതമംഗലം മേഖല :
മേഖലയിലെ പള്ളികളില്‍ നിന്നുളള വിശ്വാസികള്‍ കോതമംഗലം പരിശുദ്ധ യല്‍ദോ മോര് ബസേലിയോസ് ബാവായുടെ കബറിങ്കല്‍ എത്തിച്ചേരും. ......
തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്ന കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരേ നിലപാടിൽ. സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ആനുകൂല്യങ്ങൾ ഉയർത്തുന്നതിനുള്ള ബിൽ നിയമസഭയിൽ ഐകകണ്ഠ്യേന പാസാക്കി. ......
മികച്ച മാതൃകകള്‍ക്കും പ്രവര്‍ത്തന മികവിനുമുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഏറ്റുവാങ്ങി. ഒഡിഷയിലെ ഭുവനേശ്വറില്‍ നടന്ന 19-ാമത് 'അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ' (UMI) കോണ്‍ഫറന്‍സ് സമാപന ചടങ്ങില്‍ കേന്ദ്രമന്ത്രി മനോഹര്‍ ലാലില്‍ നിന്ന് അവാര്‍ഡുകള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍) ഡയറക്ടര്‍മാരായ ഡോ.എം.പി. ......
ചെങ്ങന്നൂർ: യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പ്രചണ്ഡ് 2026’ നേതൃപഠന ക്യാമ്പ്
എ.ഐ.സി. സി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി. ......
ചെങ്ങന്നൂർ: കേരളത്തിലെ മികച്ച ഗ്രാമീണ ഗ്രന്ഥശാലകൾക്ക് ആലപ്പുഴ പറവൂർ പബ്ലിക് ലൈബ്രറി നൽകുന്ന ഈ വർഷത്തെ പി. പുരുഷോത്തമൻ നായർ സ്മാരക പുരസ്ക്കാരം കരുനാഗപ്പള്ളി ലാലാജി സ്മാരക കേന്ദ്ര വായനശാലയ്ക്കു ലഭിച്ചു. ......